കുമളി: കമ്പംമെട്ട് മന്തിപ്പാറ മുരിക്കിൻ ചുവടിന് സമീപം തമിഴ്‌നാട് വനമേഖലയിൽ കത്തി കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം പൂർണ്പൊപോലീസ് സംഭവസ്ഥലത്ത് എത്തി.
തിരുവല്ല സ്വദേശിയായ പാസ്റ്ററെ
സമീപ ദിവസം കാണാതായിരുന്നു.തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഒരാളെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നതായും മരണപ്പെട്ടയാൾ ഇയാളണോയെന്ന് പരിശോധിക്കുന്നുണ്ടെന്നും കമ്പം സൗത്ത് പൊലീസ് പറഞ്ഞു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കമ്പം ഗവൺമെന്റ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.