ഇടുക്കി :റിപ്പബ്ലിക് ദിനം ജില്ലയിൽ സമുചിതമായി ആഘോഷിക്കാൻ എ.ഡിഎമ്മിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കൂടിയാലോചന യോഗത്തിൽ തീരുമാനിച്ചു. 26 ന് രാവിലെ 9 ന് ഇടുക്കി ഐ.ഡി.എ. ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകും.
റിപ്പബ്ലിക് ദിന പരേഡിൽ 17 പ്ലറ്റൂണുകളിലായി 500 ഓളം പേർ അണിനിരക്കും. പൊലീസ്, വനംവകുപ്പ്. എക്‌സൈസ്, ഫയർഫോഴ്‌സ് എന്നിവ കൂടാതെ എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവ പരേഡിൽ അണിനിരക്കും. കട്ടപ്പന ഗവ. കോളേജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം, കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പരേഡിൽ പങ്കെടുക്കും. ഹരിതചട്ടം പാലിച്ചാവും റിപ്ലബ്ലിക് ദിനാഘോഷം.
പരേഡിനുള്ള പരിശീലനവും റിഹേഴ്‌സലും 23 ന് രാവിലെ 8 ന് ഐ ഡി എ മൈതാനത്ത് ആരംഭിക്കും.