പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും, ഏലപ്പാറ പി എച്ച്.സി.യും, പീരുമേടു എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും ,ചേർന്ന് ഏലപ്പാറ ടൗണിൽ ലഹരിക്കെതിരെ ' നേർവഴി ' എന്ന പേരിൽ റാലി സങ്കടിപ്പിച്ചു.
മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് ട്രെയിനികളും എൻ.എസ്.എസ് വോളന്റിയർമാരും ,രണ്ടാം വർഷ എംഎസ് ഡബ്‌ളിയു വിദ്യാർഥികളും റാലിയിൽ പങ്കെടുത്തു. ഫ്‌ളാഷ്‌മോബോട് കൂടി തുടങ്ങിയ പരുപാടിയിൽ പീരുമേട് എക്‌സൈസ് ഓഫീസർ സബിൻ ലഹരിക്കെതിരെ ക്ലാസ്സ് എടുത്തു. മരിയൻ കോളേജിലെ വിദ്യാർഥികളായ
അഭി കൃഷ്ണൻ, ജുണ ഹെലൻ ബെന്നി, മിലെൻ ജോസ്,ദൃശ്യ ലിസ്സ് സാജു, അനന്റ് ടി ജോൺ, ശ്രേയസ് ജേക്കബ് ഷാജി,അര്യനന്ദന. പി എം എന്നിവർ റാലിക്ക് നേതൃത്വം നൽകി .