തൊടുപുഴ: മരുന്നുകളുടെ വിലർദ്ധന തടയുക മരുന്നുകൾക്കുള്ള നികുതി നിറുത്തലാക്കുക,​ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക,​ കേന്ദ്ര സർക്കാർ ജനകീയ ആരോഗ്യ ഔഷധ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 17ന് നടക്കുന്ന പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ സമിതി ജില്ലാ കൺവൻഷൻ ചേർന്നു. തൊടുപുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന കൺവെൻഷൻ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ ജില്ലാ സെക്രട്ടറി ജോമോൻ തോമസ് അദ്ധ്യക്ഷനായി. ജനകീയ ആരോഗ്യ സമിതി കൺവീനർ സി.എസ്. മഹേഷ് സ്വാഗതം ആശംസിച്ചു. കെ.എം.എസ്.ആർ.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മോഹനൻ സി. നായർ വിഷയാവതരണം നടത്തി. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിൻസൺ പി. ജോസ് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ. അനിൽ കുമാർ,​ കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആർ. രജനി,​ കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി എൻ.ഡി. തങ്കച്ചൻ, ​പരിഷത് ആരോഗ്യ സമതി കൺവീനർ കെ.എൻ. രാധാകൃഷ്ണൻ,​ കെ.സി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ സമിതി ജില്ലാ സമിതി അംഗം സി.കെ. സീമ നന്ദി പറഞ്ഞു. ഭാരവാഹികളായി റോബിൻ ജോസഫ് (കൺവീനർ),​ ദിലീപ് കുമാർ ടി.ആർ (ജോയിന്റ് കൺവീനർ),​ സി.എസ്. മഹേഷ് (ചെയർമാൻ),​ സീമ സി.കെ,​ കെ.എൻ. രാധാകൃഷണൻ (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.