
അടിമാലി.അടിമാലിയിലെയും സമീപ പഞ്ചായത്തുകളിലെയും കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും ഡോ. കേശവൻകുട്ടി സ്മാരക പെയിൻ ആന്റ് പാലിയേറ്റീവ് പ്രൊജക്ട് ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നിർവ്വഹിച്ചു. ഗോപി ചെറുകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. വി . നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ബ്രഹ്മചാരിണി വിരക്താര്യത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കേശവൻ കുട്ടി അനുസ്മരണം ജയപ്രകാശ് നിർവ്വഹിച്ചു. ആർ എസ് എസ് സഹസേവാ പ്രമുഖ് യു.എൻ ഹരിദാസ് സേവ സന്ദേശം നൽകി. ഇടുക്കി വിഭാഗ് സംഘചാലക് കെ.എൻ രാജു , ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ.എ പ്രമീള, ദേവികുളം ജില്ല സംഘചാലക് ഇ. മോഹനൻ , അഡ്വ. പ്രതീഷ് പ്രഭ, നിമ്മി പീതാംബരൻ എന്നിവർ പ്രസംഗിച്ചു.