car
പിന്നോട് ഉരുണ്ട് അപകടത്തിൽപ്പെട്ട കാർ

കുമളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറ് ഇറക്കത്തിൽ പിന്നോട്ടുരുണ്ട് റോഡിന് താഴെ വീട്ടുമുറ്റത്ത് പതിച്ചു. കാറിലുണ്ടായിരുന്ന കുട്ടി പരുക്കുകളില്ലാതെ രക്ഷപെട്ടു. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം കുമളി
ഹോളീഡേ ഹോമിനും കൊല്ലം പട്ടടയ്ക്കുമിടയിൽ റോഡിന് മുകൾ ഭാഗത്തുള്ള വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറാണ് പിന്നോട്ട് ഉരുണ്ട് ദേശീയ പാത മുറിച്ച് കടന്ന് വീടിനു മുമ്പിൽ പതിച്ചത്. കാറുടമയുടെ കുട്ടി കാറിൽ കയറി ഇരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഗിയറിൽ കൈ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ദേശീയ പാതയിൽ നിന്നും മുപ്പതടിയോളം ഉയരത്തിലുള്ള വീടിന്റെ മുറ്റത്ത് നിന്നാണ് കാർ പിന്നോട്ട് ഉരുണ്ടത്. പാർക്ക് ചെയ്തിരുന്ന കാറിന്റെ ഹാന്റ് ബ്രേക്ക് ഇട്ടിരുന്നില്ല. കാർ പിന്നിലേയ്ക്ക് ഉരുണ്ട് റോഡിൽ എത്തിയപ്പോൾ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.നുവദിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നതിന് ഉദാഹരണമായി മാറി കുമളിയിലെ അപകടം.