തൊടുപുഴ: കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി ജാഥയുടെ തൊടുപുഴയിലെ സ്വീകരണവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം തിങ്കളാഴ്ച വൈകുന്നേരം 3. 30 ന് പാപ്പൂട്ടി ഹാളിൽ നടക്കും. തൊടുപുഴ കരിമണ്ണൂർ ബ്ലോക്കിലെയും അറക്കുളം കുടയത്തൂർ മണ്ഡലങ്ങളിലെയും കെ.പി.സി.സി മെമ്പർമാർ ഡി.സി.സി സെക്രട്ടറിമാർ, ഡി.സി.സി മെമ്പർമാർ, മുൻ ബ്ലോക്ക് പ്രസിഡന്റുമാർ ,ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ,മുൻമണ്ഡലം പ്രസിഡന്റുമാർ , പോഷകസംഘടന സംസ്ഥാന ജില്ലാ ഭാരവാഹികൾ പോഷക സംഘടന നിയോജകമണ്ഡലം പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ,സഹകരണബാങ്ക് ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ പി ജെ അവിര ,രാജു ഓടയ്ക്കൽ എന്നിവർ അറിയിച്ചു.