joseph
ദേശീയ യുവജന വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു.

തൊടുപുഴ: ദേശീയ യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തിൽ സുധീരം മുന്നോട്ട് പോകണമെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി നെഹ്‌റു യുവകേന്ദ്രവും ജില്ലാ യൂത്ത് ക്ലബ്ബും ചേർന്ന് തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ തൊടുപുഴ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പാട്ട് സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടും യുവജനങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ച് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ വി.എൻ. സുരേഷ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം സുരേഷ് ബാബു, സ്‌കൂൾ സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ട്രഷറർ എ.പി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.