തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റായി ബിലാൽ സമദും സഹഭാരവാഹികളും ചുമതലയേറ്റു. വി.സി അനീഷിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴയിൽ നടന്ന ചുമതലയേൽക്കൽ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോൺ, ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ, ടോണി തോമസ്, സംസ്ഥാന സെക്രട്ടറിമാരായ സോയിമോൻ സണ്ണി, മോബിൻ മാത്യു, ഷിൻസ് അടിമാലി, അരുൺ പൂച്ചക്കുഴി, ജോബിൻ ഐമനം, നിതിൻ ലൂക്കോസ്, അസ്ലം ഒലിക്കൻ, രാജു ഓടക്കൻ, നിതിൻ, വിജയകുമാർ, അനിൽ കനകൻ എന്നിവർ പ്രസംഗിച്ചു.