
നെടുങ്കണ്ടം: സ്കൂൾ മുറ്റത്ത് അദ്ധാപകരും സ്കൂൾ അധികൃതരും ചേർന്ന് പൊങ്കൽ ഇട്ടത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പുത്തൻ അനുഭവമായി. പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിലാണ് പൊങ്കൽ ആഘോഷം നടത്തിയത്. തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നത് കേട്ടറിവ് മാത്രമുള്ള കുട്ടികൾക്ക് അവിടെ നടക്കുന്ന അഘോഷം തങ്ങളുടെ സ്വന്തം സ്കൂൾമുറ്റത്ത് കാണാനായി. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിവിധ ഭാഷകൾ വിവിധ സംസ്ഥാനങ്ങൾ വിവിധ സംസ്‌കാരങ്ങൾ എന്നിവയെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിലാണ് പൊങ്കൽ ആഘോഷം സംഘടിപ്പിച്ചത്. സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൊങ്കൽ ആഘോഷം നടത്തിയത്..
സ്‌കൂളിൽ രാവിലെ പി.ടി.എ അംഗമായ മോനിഷയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ എത്തി കോലം വരക്കുകയും പൊങ്കൽ തയ്യാറാക്കുകയും ചെയ്തു. ആഘോഷ പരിപാടിയിൽ ഹെഡ്മാസ്റ്റർ പി കെ ബിജു അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു .എസ്. എൻ. ഡി. പി യോഗം നെടുങ്കണ്ടം ശാഖാ യോഗം സെക്രട്ടറി മണിക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലപറമ്പിൽ, എം പി ടി എ പ്രസിഡന്റ് ബിജി മരിയ ചാണ്ടി തുടങ്ങിയവർ പൊങ്കൽ ആശംസകൾ നൽകി..നിരവധി രക്ഷിതാക്കൾചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സുജാത എം ആർ,അദ്ധ്യാപകർ അനദ്ധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..സ്‌കൂൾ സെക്രട്ടറി സതീഷ് കെ വി നന്ദി പറഞ്ഞു.
തമിഴകത്തെ ഉത്സവം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് തമിഴ് ജനതയുടെ ഏറ്റവും പ്രസിദ്ധപ്പെട്ട ഒരു ഉത്സവമാണ്.