ഇടുക്കി:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകനയോഗം ചേർന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ജില്ലയിലെ വ്യാപാരികളുമായി ചർച്ച നടത്താനും ഉൽപ്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരി സംഘടനയ്ക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കാൻ അതാത് പഞ്ചായത്തുകൾക്ക് കത്ത് നൽകാനും യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ സപ്ലെ ഓഫീസർ ഇൻചാർജ് റിച്ചാർഡ് ജോസഫ്, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ കിഷോർ കുമാർ. എസ്, താലൂക്ക് സപ്ലെ ഓഫീസമാർ എന്നിവർ പങ്കെടുത്തു.

വിലവിവരപ്പട്ടിക

പ്രദർശിപ്പിക്കണം

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിൽപ്പന നടത്തുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് കാണാനാവുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.