വെങ്ങല്ലൂർ: ചെറായിക്കൽ ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ധനു മാസ ചതയ പ്രാർത്ഥന ഇന്ന് രാവിലെ 10ന് ആരഭിക്കും. ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം സമൂഹപ്രാർത്ഥന, ശാന്തി ഹവനം (ഹോമം),​ പ്രാർത്ഥനായജ്ഞം എന്നിവ ഭക്ത്യാദരപൂർവ്വം തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാ യജ്ഞസമർപ്പണ ശേഷം ഗുരുപ്രസാദമായി അമൃത ഭോജനം.