പീരുമേട്: ദേശീയ യുവജന ദിനത്തിൽ കേരളത്തിലെ പ്രഗത്ഭരായ യുവജനതയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന അയ്യപ്പ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ക്യാമ്പസിൽ നടന്ന പരിപാടിയിൽ അയ്യപ്പാ ശ്രേഷ്ഠ ഗുരു പുരസ്‌കാരം വിതരണം ചെയ്തു. അദ്ധ്യാപകരെ ആദരിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീശൻ എം.ജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിക്‌സൺ ജോർജ്, പ്രൊഡ്യൂസർ ബെർലിൻ, സംവിധായകൻ കെ.ജെ. വിജയൻ, എസ്.ടി. രാജ്, ആദിത്യ കോളേജ് പ്രിൻസിപ്പൽ രാമു എസ്, രാജ് കുമാർ, ജില്ലാ വിമുക്തി കോർഡിനേറ്റർ ഡിജോ ദാസ് എന്നിവർ സംസാരിച്ചു.