justin
റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ

പീരുമേട്: വിജയപുരം രൂപത സഹായ മെത്രാനായി റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിജയപുരം രൂപതാ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം. പാമ്പനാർ ഇടവകാംഗമാണ്. വിമലഗിരി കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് നാലിന് നടന്ന പ്രഖ്യാപന ചടങ്ങിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ നിയുക്ത മെത്രാൻ റവ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിലിനെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു.