തൊടുപുഴ:, ഹോക്കി പ്രചരണ പരിപാടികളുടെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഹോക്കി സ്റ്റിക്ക് വിതരണം മുട്ടം സർക്കിൾ ഇൻസ്‌പെക്ടർ .പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷനായ ചടങ്ങിൽ, ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വ.. റിജോ ഡോമി, സ്‌കൂൾ ഹെഡ്മിസ്ട്രസ് ലിൻഡ. എസ്. പുതിയാപറമ്പിൽ, കേരള ഹോക്കി വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിൻ, ഹോക്കി കോച്ച് റോയി ഐസക് സ്‌കൂൾ കായിക അദ്ധ്യാപിക . സോണിയ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു