ഇടുക്കി: ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുളള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിന് അപേക്ഷ ക്ഷണിച്ചു. ഇ- ഗ്രാന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ഇ- ഗ്രാന്റ് മുഖേന സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതുമായ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് അല്ലെങ്കിൽ അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.
കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെ ഉള്ളവരായിരിക്കണം അപേക്ഷകർ.അപേക്ഷ സമർപ്പിക്കാൻ ആധാർ സീഡഡ് അക്കൗണ്ട് നിർബന്ധമാണ്. ഡേ സ്‌കോളർ വിദ്യാർഥിയ്ക്ക് 3500 രൂപയും ഹോസ്റ്റലർ വിദ്യാർത്ഥിക്ക് 7000 രൂപ നിരക്കിൽ ഒറ്റ തവണ സ്‌കോളർഷിപ്പ് ലഭിക്കും. ഭിന്നശേഷിയുളള വിദ്യാർഥിക്ക് 10 ശതമാനം തുക അധികമായി ലഭിക്കുന്നതിന് ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം. അർഹതയുളള വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് , ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം) എന്നിവ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കണം. ഫെബ്രുവരി 28 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 296297