ഇടുക്കി: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ് (ബി.എൻ.വൈ.എസ്) ബിരുദമോ തത്തുല്യ യോഗ്യതയുള്ളവരോ, യോഗ അസോസിയേഷൻ അല്ലെങ്കിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകാരം ഉള്ളവരോ ആയിരിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ബയോഡാറ്റയും അടങ്ങിയ അപേക്ഷ 'ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് ഇടുക്കി, തടിയമ്പാട് പി ഒ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്' എന്ന വിലാസത്തിൽ17ന് വൈകുന്നേരം 5 മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 8943217578.