കുമളി: ദുർഗ്ഗാ ഗണപതി ദദ്രകാളി ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലുള്ള പടിഞ്ഞാറെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകര സംക്രമ മഹോത്സവം ഇന്ന് നടക്കും.
ഇന്ന് രാവിലെ പ്രഭാത പൂജകൾക്ക് ശേഷം വിശേഷാൽ പൂജകൾ നടക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ സഹസ്ര നീരാഞ്ജന സമർപ്പണം നടക്കും. മകര സംക്രമ ഉത്സവത്തിന്റെ ഭാഗമായി പ്രത്യേകം അപ്പം അരവണ സമർപ്പണം നടക്കും. പൂജകൾ മുൻകൂർ ബുക്ക് ചെയ്യാൻ 9447985766 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.