sndp

പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 13-ാ മത് പ്രതിഷ്ഠാദിന വാർഷികോത്സവത്തോടനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നടത്തി. ശാഖാ പ്രസിഡന്റ് അനിൽ രാഘവൻ ഉത്സവ കമ്മിറ്റി രക്ഷാധികാരി പി.ആർ. രാജുവിന് കൂപ്പൺ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഉത്സവ കമ്മിറ്റി ചെയർമാൻ സുരേഷ് നാടയ്ക്കൽ, സെക്രട്ടറി ഭാസ്‌കരൻ ജി. കൊല്ലിയിൽ, വത്സമ്മ പ്രഭാകരൻ, ദിലീപ് പി.ഡി, രേഖ അർജുൻ, സരിത ദിലീപ് എന്നിവർ സംസാരിച്ചു.