nedumkandam1


നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിനിലെ 2436 മഞ്ഞപ്പാറ ശാഖ യോഗത്തിലെ ഗുരുകുലം, ഗുരുസ്മൃതി, ഗുരുവന്ദനം, ഗുരുദീപം കുടുംബയോഗങ്ങളുടെ സംയുക്തയോഗവും പഠന ക്ലാസും കാണിക്കവഞ്ചി സമർപ്പണവും നടത്തി. ശാഖാ പ്രസിഡന്റ്​ മോഹനൻ കല്ലൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ്​ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ കാണിക്ക വഞ്ചി സമർപ്പണവും ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ നടപ്പന്തൽ സമർപ്പണവും നടത്തി . സ്വാമി ഗുരുപ്രകാശം സ്വാമികൾ(ശിവഗിരി മഠം )'ഗുരുദേവദർശനം കുടുംബജീവിതത്തിൽ' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു..കാണിക്കവഞ്ചി നിർമിച്ച കെ. കെ മോഹനനെയും ജില്ല കായകോത്സവത്തിൽ ഗോൾഡ് മെഡൽ നേടിയ അതുൽ ദീപു എന്നിവരെ ആദരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്​ മിനി മധു, വൈസ് പ്രസിഡന്റ്​ ഷിജി കൊല്ലംപറമ്പിൽ ശാഖാ സെക്രട്ടറി രാജൻ അറയ്ക്കപ്പറമ്പിൽ, വൈസ് പ്രസിഡന്റ്​ വനോദ് ചൊവ്വേലികുടി തുടങ്ങിയവർ സംസാരിച്ചു.