ബാലനാട് : എസ്. എൻ. ഡി. പി യോഗം ബാലനാട് ശാഖയിൽ കള്ളിപാറ ക്ഷേത്ര ഉത്സവ നടത്തിപ്പ് സംബന്ധിച്ച് വിശേഷാൽ പൊതുയോഗം നടത്തി. ശാഖാ പ്രസിഡന്റ് രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ വൈസ് ചെയർമാൻ വി.ബി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗവും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ സ്മിത ഉല്ലാസ്, യൂണിയൻ വനിത സംഘം പ്രസിഡന്റ് ഗിരിജ ശിവൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി അജേഷ് പി ഡി സ്വാഗതവും, യൂണിയൻ വനിതാ സംഘം കമ്മറ്റിയംഗം മിനി രാജു നന്ദിയും പറഞ്ഞു.