അടിമാലി: കഞ്ചാവും മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. നർകോട്ടിക് എൻഫോഴ്​സ്‌​മെന്റ് സ്​ക്വാഡ് സർക്കിൾ ഇൻസ്‌​പെക്ടർ രാജേന്ദ്രനും സംഘവും ചേർന്ന് ചാറ്റുപാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പെരുമ്പാവൂർ വളയം ചിറങ്ങര വഴങ്ങാട്ടിൽ ആകാശ് .വി. ജയൻ (21) തെക്കുംഭാഗം കരയിൽ കുന്ന് കുടപ്പറമ്പിൽ ശ്രീനിഷ്.കെ.സതീഷ് (21)പുതുപാലം കബിൻ നടരാജ് (20)എന്നിവരെ 0.035 ഗ്രാം എൽ .എസ് .ഡി സ്റ്റാമ്പും , 15 ഗ്രാം ഉണക്ക കഞ്ചാവുമാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാറും , 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ ​രവി.വി, പ്രദീപ് കെ.വി. സിവിൽ എക്‌സൈസ് ഓഫീസർമാരയ ​ദീപു കുമാർ ബി.എസ്., സുരേഷ് കെ.എം, ലത്തീഫ് , സി.എം, യദുവംശരാജ് , ധനേഷ് പുഷ്പചന്ദ്രൻ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നവർ .