തൊടുപുഴ: റിട്ട. ഹെഡ് മാസ്റ്റർ കെ.എൻ. ശിവദാസനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും ഗർഭിണിയായ മരുമകളെ അവർ നടത്തുന്ന കൗൺസിലിംഗ് സെന്ററിൽ കയറി ഭിത്തിയിൽ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മുതലക്കോടത്ത് ചേർന്ന യു.ഡി.എഫ് യോഗം പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യോഗം ആവശ്യപെട്ടു. പി.ജെ. അവിര, ജോസഫ് ജോൺ, ജോസി ജേക്കബ്, എൻ.ഐ. ബെന്നി, ഷിബിലി സാഹിബ്, ടി.ജെ. പീറ്റർ, ജോയി കല്ലിങ്ങക്കുടി, പി.എച്ച്. സുധീർ, ജോർജ് ജോൺ, റോബിൻ മൈലാടി എന്നിവർ പ്രസംഗിച്ചു.