കുടയത്തൂർ: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് ആറിന് കുടയത്തൂർ ഓട്ടോറിക്ഷാ സ്റ്റാൻഡിലായിരുന്നു അപകടം. മൂലമറ്റം ഭാഗത്തു നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഹാരീസ്, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് ഓട്ടോറിക്ഷകൾ തകർന്നു. സമീപത്തെ ഒരു പെട്ടിക്കടയ്ക്കും തകരാർ സംഭവിച്ചു.