
കുമളി : സ്പ്രിംഗ് വാലിയിൽ പൊലീസ് ആളു മാറി മർദ്ദി ച്ചതായി പരാതി. സ്പ്രിംഗ് വാലി സ്വദേശി അയ്യപ്പൻ കറുപ്പയ്യക്കാണ് മർദ്ധനമേറ്റത്. അയ്യപ്പനെ പരുക്കുകളോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുമളി സ്പ്രിംഗ് വാലി കുരിശുപളളിക്ക് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ജോലി കഴിഞ്ഞ് വരികയായിരുന്നഅയ്യപ്പനെ ലാത്തികൊണ്ട് മർദ്ദിക്ച്ചുവെന്നാണ് പരാതി. കാലിനുംപുറത്തിനും പരുക്കേറ്റു. കൈയിൽ വെള്ളം സൂക്ഷിച്ചിരുന്ന ഫ്ളാസ്‌ക്കും പൊലീസ് തല്ലി തകർത്തു.
പരുക്കേറ്റ അയ്യപ്പനെ കുമളിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. വിവരങ്ങൾ തിരക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു.
അക്രമണം നടത്തിയ പൊലീസ് കാരനെതിരെ നടപടി ആവശ്യപ്പെട്ട് പീരുമേട് ഡിവൈ.എസ്.പിക്കും, മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനും പരാതി നൽകുമെന്ന് അയ്യപ്പനും കുടുംബവും വ്യക്തമാക്കി.