തൊടുപുഴ: എസ്. എൻ. ഡി. പിയോഗം ബാലനാട് ശാഖയിൽ വനിതാ സംഘത്തിന്റെയും കുമാരി സംഘത്തിന്റെയും തെരഞ്ഞെടുപ്പ് നടന്നു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം വനിതാ സംഘംയൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ ഉദ്ഘാടനം ചെയ്തു. പൊന്നമ്മ പീതാംബരൻ (പ്രസി ഡന്റ് ), സുമ മോഹനൻ (സെക്രട്ടറി ), വത്സ രമണൻ (വൈസ് പ്രസിഡന്റ്) എന്നിവർ ഭാരവാഹികളായി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. വനിതാ സംഘം യൂണിയൻ കമ്മറ്റിയംഗം മിനി രാജു നന്ദി പറഞ്ഞു.