തൊടുപുഴ:അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിവസം നാമജപത്തോട് കൂടി വിപുലമായി ആചരിക്കാൻ ബ്രാഹ്മണ സേവാസംഘം തീരുമാനമെടുത്തതായി ഭാരവാഹികൾ അറിയിച്ചു. പ്രതിഷ്ഠാ ദിനമായ 22 ന് രാവിലെ 10 മുതൽ ബ്രാഹ്മണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപം തെളിയിക്കലും നാമജപവും നടത്തും.അന്നേ ദിവസം എല്ലാ ഭവനങ്ങളിലും ദീപം തെളിയിക്കാനും ബി.എസ്.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.സമൂഹത്തിൽ ഉണ്ടാവാൻ പോകുന്ന വലിയൊരു മാറ്റത്തിന്റെ തുടക്കത്തിന് രാമക്ഷേത്രം കാരണം ആവുമെന്നും ആ മാറ്റത്തിനു എല്ലാവരും പങ്കാളികൾ ആവുക എന്നത് ഉത്തമമായ കാര്യമാണ് എന്നും അതിൽ യാതൊരു വിധത്തിൽ ഉള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ നാം കാണേണ്ടതില്ലെന്നും എല്ലാവരും ഈ ചടങ്ങിൽ പങ്കാളികളാവണമെന്നും ബ്രാഹ്മണ സേവാ സംഘം രക്ഷാധികാരി അഭിജിത്ത് പരമേശ്വർ, ചെയർമാൻ ഒ.ആർ.വിജയൻ, സെക്രട്ടറി അഖിൽ വി.പോറ്റി എന്നിവർ അറിയിച്ചു.