accident

രാജാക്കാട്: രാജകുമാരി ബി. ഡിവിഷൻ കവലയിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണു. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. വൻമരം കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. മരം വീഴുന്നതു കണ്ട് രാജകുമാരി നോർത്തിൽ നിന്ന് കാറിൽ വരികയായിരുന്ന അമ്പഴച്ചാലിൽ ബെന്നി വാഹനം നിറുത്തി. ഉടൻ തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കാറിന്റെ മുകളിൽ പിൻഭാഗത്ത് പതിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്രികർ പുറത്തിറങ്ങിയത്. ബെന്നിയും മകളും കാറിന്റെ മുൻ സീറ്റിലായിരുന്നതും രക്ഷയായി. കാറിന്റെ പിൻഭാഗത്ത് സാരമായി തകരാർ ഉണ്ടായിട്ടുണ്ട്.