
തൊടുപുഴ: ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം തൊടുപുഴ ബി എംഎസ് ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റെ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജിഗി ഉദ്ഘാടനം ചെയ്തു. ഖജനാവ് കാലിയാണെന്ന് പറയുകയും ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പ്രതികരിക്കാൻ ഇടതുപക്ഷ അദ്ധ്യാപക സംഘടനകൾ തയ്യാറാകാതെ, ഭരണത്തിന്റെ തണലിൽ ഒളിച്ചോടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ അദ്ധ്യഷതയിൽ കൂടിയ സൗഹ്യദ സമ്മേളനം ബിജെപി മദ്ധ്യ മേഖലാ ജന. സെക്രട്ടറി ബിനു ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖലാ സെക്രട്ടറി ജയൻ, എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സാജൻ, ഒ.ആർ. അനൂപ്, കെ.ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബിജു, കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സംഘ് സംസ്ഥാന സെക്രട്ടറി ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് സരളാദേവി എന്നിവർ പ്രസംഗിച്ചു.
ജില്ലാ ട്രഷറർ കെ.കെ. സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഘടനാ സമ്മേളനം സംസ്ഥാന സമിതി അംഗം ഹരി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാലാ സെനറ്റംഗം പോൾ രാജ്, കലാകാരി ഇന്ദുജ പ്രവീൺ, മികച്ച കായിക അദ്ധ്യാപകൻ സുനിൽകുമാർ എന്നിവരെ സമ്മേളനം അനുമോദിച്ചു.