കുമളി: സെന്റ് തോമസ് ഫെറോന പള്ളിയിൽ തിരുനാൾ 26, 27, 28 തീയതികളിൽ നടത്തുമെന്ന് വികാരി ഫാ. തോമസ് പൂവത്താനിക്കുന്നേൽ, അസി.വികാരി ഫാ.ജോസ് വേലിക്കകത്ത് എന്നിവർ അറിയിച്ചു.26 ന് രാവിലെ ആറിന് വി. കുർബാനക്ക് ശേഷം എഴ് മണിക്ക് ഇടവക ഭവനങ്ങളിൽ കൊടി ഉയർത്തൽ , വൈകുന്നേരം 4.30 ന് കുമളി, രണ്ടാം മൈൽ, അട്ടപ്പള്ളം, മുരിക്കടി പ്രദേശങ്ങളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് 4.45 ന് കൊടിയേറ്റ്. വചന പ്രഘോഷണം ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ. സുറിയാനി വി. കുർബാന ഫാ.തോമസ് ഉറുമ്പിതടത്തിൽ . 27ന് രാവിലെ ആറിന് വി.കുർബാന, രൂപ പ്രതിഷ്ഠ, വൈകുന്നേരം 4.30 ന് വി.കുർബാന നവവൈദികർ ഫാ.ജോസഫ് ഇരുപ്പക്കാട്ട് ,ഫാ.തോമസ് ചേന പുരക്കൽ തുടർന്ന് പട്ടണം ചുറ്റി പ്രദക്ഷിണം, ആകാശവിസ്മയം. 28ന് രാവിലെ 6.30 ന് വി.കുർബാന, വൈകുന്നേരം 4.30ന് റാസ, സന്ദേശം ഫാ.മാത്യു പുത്തൻ പറമ്പിൽ , ഫാ.ജോസഫ് ആലപ്പാട്ടുകുന്നേൽ,6.30 ന് പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, ആകാശവിസ്മയം.