viswakarma
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ യോടനുബന്ധിച്ചുള്ള അക്ഷതം കുമളി വിശ്വകർമ്മ ഭവനിൽ കേരള വിശ്വകർമ്മ സഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് ഏറ്റുവാങ്ങുന്നു

കുമളി: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠദിനത്തിൽ വിശ്വകർമ്മ ഭവനങ്ങളിൽ ദീപം തെളിയിക്കുമെന്ന് കേരള വിശ്വകർമ്മ സഭ . മഹാക്ഷേത്ര നിർമ്മിതികളുടെ കുലപതികൾ ആയിട്ടുള്ള വിശ്വകർമ്മ സമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണ് രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാദി
ദിനമെന്ന്
കുമളി വിശ്വകർമ്മ ഭവനിൽ അയോദ്ധ്യയിൽ നിന്നും പൂജിച്ച അക്ഷതം ഏറ്റുവാങ്ങിക്കൊണ്ട് കേരള വിശ്വകർമ്മ സഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് പറഞ്ഞു

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സി .എസ് .ഗോപി അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി സജി വെമ്പള്ളി , വിശ്വകർമ്മ മഹിളാ സമാജം ജനറൽ സെക്രട്ടറി ഷീബ ജയൻ, ആരതി പി. വി., സോമൻ കോട്ടയിൽ, പി. ബി. ശശി, കെ.ജി. പ്രവീൺ, രോഹിത് രാജ് ,സരേഷ് ബി, ഇ.ടി. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.