അടിമാലി: പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാന്റ് കുടിശിക അടിയന്തിരമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാകമ്മിറ്റി അവശ്യപ്പെട്ടു.മാസങ്ങളായി മുടങ്ങി കിടക്കുന്ന ഹോസ്റ്റൽ ഫീസും ലംപ്‌സം ഗ്രാന്റും ലഭിക്കാത്തതിനാൽ പഠനം മുടങ്ങുന്ന സ്ഥിതിയാണുള്ളത്.
ഏകജാലക സംവിധാനത്തിലൂടെ അകലയുള്ള സ്ഥാപനങ്ങളിൽ പഠിക്കുവി്യട്ടർത്ഥികൾക്ക് ഹോസ്റ്റൽ അനിവാര്യമാണ്. വർദ്ധിച്ചുവരുന്ന ഹോസ്റ്റൽ കുടിശികയിൽ കുട്ടികളുടെ പഠനം തുടരുന്നത് ആശങ്കയിലാക്കിയിരിക്കുകയാണ്. ഈകാര്യത്തിൽ പട്ടിക വിഭാഗ വകുപ്പുകളുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് ജില്ലാ പ്രസിഡന്റ് പി എ സജി പറഞ്ഞു.മുൻ സർക്കാരുകൾക്ക് സാമ്പത്തിക ഞെരുക്കം എല്ലാ തലങ്ങളിലും ഉണ്ടായാൽപ്പോലും പട്ടികജാതി,വർഗ്ഗങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങളിൽ ഒരുകാലത്തും മുടക്കം വരുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ വിവിധ ക്ഷേമ പദ്ധതികൾക്കായി 240 കോടി രൂപ പട്ടികജാതി വകുപ്പി ലൂടെ നൽകാനുള്ളതിനെകുറിച്ച് മൗനം അവലംബിക്കുന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്.പട്ടികവിഭാഗ വിദ്യാർത്ഥികളുടെ വിദ്യാവാഹിനിക്കുള്ള ടാക്‌സി ചാർജും അവതാളത്തിലായിരിക്കുകയാണ്. ഇവയ്ക്കെല്ലാം അടിയന്തിര മായി പരിഹാരം കാണാൻ ധനകാര്യവകുപ്പും അതാത് പട്ടിക വിഭാഗ വകുപ്പുകളും തയ്യാറായില്ലെങ്കിൽ 'പിച്ചച്ചട്ടി' സമരവുമായി ഭാരതീയ ദളിത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് പി എ സജി അറിയിച്ചു.