binu

മുട്ടം: ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.ജി. സത്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.വി. സുനിത, എം.ജെ. ജേക്കബ്, ഇന്ദു സുധാകരൻ, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, എച്ച്.എം.സി അംഗങ്ങളായ ടോമി ജോർജ് മൂഴിക്കുഴിയിൽ, കെ.ടി. അഗസ്റ്റിൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി ദേവസ്യ, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു പി.ജി എന്നിവർ സംസാരിച്ചു.