തൊടുപുഴ: കേരളത്തിൽ സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുകയും അനേക ലക്ഷങ്ങൾക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്ന
ചെറുകുട വ്യാപാരമേഖലയെ തകർക്കുന്ന സമീപം തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38 സെക്രട്ടറിയേറ്റ്‌യോഗംആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വ്യാപാരമേളകൾ നടത്തുന്ന ഒരുലോബി തന്നെ ഇന്ന് നിലവിലുണ്ട്.മാഫിയകളെ സഹായിക്കുംവിധം തുച്ഛമായ തുകയ്ക്ക് മുൻസിപ്പൽ മൈതാനം വിട്ടു നൽകിയത് ചെറുകിട വ്യാപാരികളെ തിരിച്ച് വരാൻ ആവാത്ത വിധം പ്രതിസന്ധിയിൽ ആക്കുമെന്ന് നഗരസഭ അധികാരികൾ തിരിച്ചറിയണം.ഇത്തരംമേളകളെ സഹായിക്കരുതെന്ന് വ്യാപാരി ക്ലബ് 38 നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾവലിയ വാടകയും നൽകി ജി.എസ്.ടി അടക്കം വിവിധ ലൈസൻസുകൾ എടുത്ത് സ്റ്റാഫിന്റ ശമ്പളവും കൊടുത്ത് കാത്തിരിക്കുന്ന ചെറുകിട വ്യാപാരികൾഏറെ കഷ്ടത്തിലാകുകയാണ്. ഇത്തരം മാഫിയകൾക്ക് ഇനിനഗരസഭ മൈതാനം വിട്ടു നൽകരുതെന്നുംഅതുപോലെ നഗരസഭാ പരിധിക്കുള്ളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നടത്തുന്നമേളകൾക്ക് ലൈസൻസ് നൽകരുതെന്നും സെക്രട്ടറിയേറ്റ്‌യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജു തരണയിൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ നാസർ സൈറ സ്വാഗതം പറഞ്ഞു. ക്ലബ് സെക്രട്ടറി നവാസ് സി കെ ,മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷെരീഫ് സർഗ്ഗം ,ക്ലബ് ട്രഷറർ അനിൽകുമാർ പി കെ,ഭാരവാഹികളായ ലിജോൺസ് ഹിന്ദുസ്ഥാൻ,സലിംഫോക്കസ് എന്നിവർ സംസാരിച്ചു