പിരുമേട്: ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരങ്ങൾ പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തി. അന്യസം സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയ ആയരി കണക്കിന്ഭക്തർ കഠിനമായ മൂടൽമഞ്ഞിനെ അവഗണിച്ച് ദർശന പുണളം നേടി. ഇത്തവണ മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരുന്നത് .കുമളിയിൽ നിന്ന് കെഎസ്ആർടിസി 65 ബസ്സുകൾ പുല്ലുമേട്ടിലേക്ക് സർവീസ് നടത്തി. . എട്ട് ഡിവൈ.എസ്.പി മാരുടെയും 20 സി ഐ മാരുടെയും നേതൃത്വത്തിൽ1400 പൊലീസുകാരെയാണ് വിവിധ പോയിന്റ് കളിൽ വിന്യസിച്ചിരുന്നത്. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ രണ്ട് കിലോമീറ്റർ ദൂരത്തിൽ ആംബുലൻസ് സംവിധാനം, മെഡിക്കൽ ടീമിന്റെ സേവനം, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് സുരക്ഷാബാരിക്കേഡ് സ ജമാക്കിയിരുന്നു. വാട്ടർ അതോറിറ്റി പുല്ലുമേട്ടിലും, ഉപ്പ് പാറയിലുംകോഴിക്കാനത്തും വെള്ളം ശേഖരിക്കുന്ന ടാങ്കും ,മറ്റു സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളിൽ വെള്ളം നിറച്ചു വെച്ചിരുന്നു. 6 പോയിന്റുകളിൽ ഫയർഫോഴ്‌സ്സേവനം ഉറപ്പാക്കിയിരുന്നു.

. വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം, വാളാടി ഗ്രൗണ്ട് എന്നിവിടങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യ മേർപ്പെടുത്തി. ശബരിമല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചത് .പുല്ലുമേടിന്റെസുരക്ഷാ ചുമതല പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ വി.യു. കുര്യാക്കോസിനായിരുന്നു. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, പങ്കെടുത്തു.കൂടാതെ പൊലീസിനെ കൂടാതെ ,വനം വകുപ്പ്, റവന്യൂ, ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി,തുടങ്ങിയ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും ഏകോപനവും ക്രമീകരിച്ചിരുന്നു. പുല്ലുമേട്, കൂടാതെ സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകര ജ്യോതി ദർശിക്കാൻ അയ്യപ്പഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു.