pullumedu1

ഇടുക്കി: പരമ്പരാഗത കാനനപാതയായ പുൽമേട്ടിൽ മകരജ്യോതി ദർശിച്ച് സായൂജ്യമടഞ്ഞത് 6340 ഭക്തർ. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.46 ഓടെയാണ് മകരജ്യോതി തെളിഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ ജ്യോതിയെ വണങ്ങി. സത്രം വഴി 2822 പേരും കോഴിക്കാനം വഴി 1289 പേരുമെത്തി. ശബരിമലയിൽ നിന്ന് 3870 പേരാണ് എത്തിയത്. പുൽമേട്ടിലെ കനത്ത മൂടൽമഞ്ഞ് ദർശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു. മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെ പുൽമേട്ടിൽ നിന്ന് ഭക്തർ മടങ്ങി. ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്.