ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ, സി.ബി.സി സ്കീമുകൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ നീട്ടി. കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പലിശ, പിഴപ്പലിശ എന്നിവയിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222344. ഇമെയിൽ ുീശറസ@സസ്ശയ.ീൃഴ.