കുണിഞ്ഞി: കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നാളെ വൈകുന്നേരം 5 ന് നടക്കും. സെന്റ് ആന്റണീസ് ചർച്ച് പാരീഷ് ഹാളിൽലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗംഅഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി ഡിജിറ്റൽ മാഗസിൻ പ്രകാശനം പി.ജെ ജോസഫ് എം. എൽ. എ നിർവഹിക്കും. കോതമംഗലം രൂപത വികാരി ജനറാൾ ഫാ. പയസ് മലേക്കണ്ടത്തിൽ മുഖ്യ പ്രഭാഷണവും കോതമംഗലം കോർപറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ.മാത്യു മുണ്ടയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ ഭാസ്‌കരൻ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം നടത്തും.നടത്തുന്നു