തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി (ഇ.പി.സി)യും കോലാനി ജനരഞ്ജിനി വായനശാലയും ചേർന്ന് ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി പഠന യാത്ര നടത്തി. മുനിസിപ്പൽതല ഗ്രന്ഥശാല കൂട്ടായ്മയുടെ കൺവീനർ എ.എൻ. ചന്ദ്രബാബു യാത്ര ഫ്‌​ളാഗ് ഓഫ് ചെയ്തു. കെ.ബി. സുരേന്ദ്രനാഥ്, സനൽ ചക്രപാണി ,വി.ആർ. സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികൾ പര്യടനം നടത്തിയത്. ഇലവീഴാപൂഞ്ചിറ തടാകത്തിന് സമീപം നടത്തിയ പഠന ക്യാമ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം റെയ്ഞ്ച് ഓഫീസർ കെ. ഉദയകൂമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഹോസ്റ്റൽ അസ്സോസിയേഷൻ ഇ.പി.സിയുടെ സംസ്ഥാന ചെയർമാൻ എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജെയ്‌​സൺ ജോസഫ് ആമുഖപ്രസംഗം നടത്തി. റിട്ട. ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പോൾ പി. ഐസക്ക് ക്ലാസിന് നേതൃത്വം നൽകി. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ ജോസഫ് കുരുവിള, എ.ഡി. സുഭാഷ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വനംവകുപ്പ് ഉദ്യോഗസ്ഥൻമാർ വിതരണം ചെയ്തു. ആദർശ് വി.ആർ സ്വാഗതവും, അഡ്വ. ജ്യോതി ആർ. നന്ദിയും പറഞ്ഞു.