തൊടുപുഴ: അണക്കരയിൽ നടക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമം 'പടവ് 2024' ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.സമഗ്ര ഇൻഷുറൻസ് പദ്ധതിയും പലിശരഹിത വായ്പയും തീറ്റചെലവ് കുറയ്ക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.തൊടുപുഴ റിവർവ്യൂ ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഇആർസിഎംപിയു ചെയർമാൻ എം. ടി. ജയൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടോണി തോമസ് കാവാലം, കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. രാജീവ്, കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ ബി. ശ്രീകുമാർ, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ,അണക്കര ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി. ഇ.നന്ദിയും പറഞ്ഞു.