ഇടുക്കി: ഇടുക്കിയിലേക്ക് ഗവ. മെഡിക്കൽ കോളേജിൽ കിടപ്പുരോഗികൾക്ക് പാൽ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരാഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ 19 രാവിലെ 11 വരെ ലഭിക്കും. ഇന്നേ ദിവസം ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. ടെൻഡർ ലഭിക്കുന്ന ആൾ 200 രൂപയുടെ മുദ്രപ്പത്രത്തിൽ ആശുപത്രി സൂപ്രണ്ടുമായി 7 ദിവസത്തിനകം കരാറിൽ എർപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232474
തൊടുപുഴ:വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിന് വിവിധ എജൻസികളിൽ നിന്നും സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. 31 വൈകിട്ട് 5 വരെ വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തിൽ ടെൻഡർ സ്വീകരിക്കുന്നതാണ്. ഫെബ്രുവരി 3 ന് രാവിലെ 11 ന് ടെൻഡർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222996.