കുമളി: കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 18, 19 20 തീയതികളിൽ കുമളി ഹോളീഡേ ഹോം ഓഡിറ്റോറിയത്തിൽ നടക്കും.
ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജില്ലാ സംസ്ഥാന ഭാരവാഹികൾ എന്നിവരാണ് ക്യാമ്പിൽ പങ്കെ. ടുക്കുന്നത്.
ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഇന്റർനാഷണൽ ട്രെയ്‌നർ ജസ്റ്റിൻ തോമസും, കർഷക കോൺഗ്രസ് ചരിത്രം, പ്രസക്തി, എന്ന വിഷയത്തിൽ അഡ്വ സുരേഷ് കോശിയും, കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഗ്രികൾച്ചറൽ ഡെപ്യുട്ടി ഡയറക്ടർ ഡോ.ഈപ്പൻ വെട്ടത്തും കേരളത്തിന്റെ ഇന്നത്തെ സമ്പത്ഘടന എന്ന വിഷയത്തിൽ അഡ്വ.സേനാപതി വേണുവും, കേന്ദ്രാവിഷ്കരണ പദ്ധതികൾ കാർഷിക മേഖലയിൽ എന്ന വിഷയത്തിൽ ചിഞ്ചു വർക്കിയും, നവഭാരത സൃഷ്ടിയിൽ കേൺഗ്രസിന്റെ പങ്ക് എ ന്ന വിഷയത്തിൽ ഇ.എൻ.ഹർഷകുമാറും ക്ലാസുകൾ നയിക്കും.
18ന് വൈകുന്നേരം 5 ന് മുൻ എം.എൽ.എ. അഡ്വ. ഇ.എം.ആഗസ്തി പതാക ഉയർത്തും. 19 ന് രാവിലെ 10 ന് അടൂർ പ്രകാശ് എം.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 20 ന് സമാപന സമ്മേളനം ഉത്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവ്വഹിക്കും.. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷ ത വഹിക്കും. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, ഡി.സി.സി. പ്രസിഡന്റ് സി. പി. മാത്യു, ഡീൻ കുര്യാക്കോസ് ,മാത്യു കുഴൽ നാടൻ എം.എൽ എ, എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, കർഷക കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ ലാൽ വർഗീസ് കൽപകവാടി, സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ നേതാക്കളായ ജോയി തോമസ്, റോയി.കെ. പൗലോസ്, ഇബ്രാഹീം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി തുടങ്ങിയവർ പങ്കെടുക്കും.