പീരുമേട്: രണ്ടര വയസുള്ള പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. മൂങ്കലാർ എസ്റ്റേറ്റിലെ 9 മുറിഭാഗത്താണ് . എസ്റ്റേറ്റിൽ കൊളുന്തെടുക്കാൻ എത്തിയ തൊഴിലാളികളാണ് ആദ്യം കണ്ടത്. നാട്ടുകാർ പുലിയുടെ കുഞ്ഞാണ് എന്ന് ആദ്യം കരുതി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂച്ചപ്പുലിയാണെന്ന് വ്യക്തമായത്. നായ്ക്കൾ പൂച്ച പുലിയെ കടിച്ചതാകാം കൊല്ലപ്പെടാൻ കാരണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.