തൊടുപുഴ: സ്വർണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാമത് ഷോറൂം തൊടുപുഴയിൽ 18ന് പ്രവർത്തനമാരംഭിക്കും. വ്യാഴാഴ്ച രാവിലെ 11 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര മുഖ്യാതിഥിയാകും.നൂതനമായ സാങ്കേതിക മികവോടെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങൾ നൂറ് ശതമാനം ഗവ.അംഗീകൃത ഹോൾമാർക്കിംഗ് മുദ്രയോടെയാണ് പഴേരി ഗോൾഡ് ഉപഭോക്താക്കളിലെത്തിക്കുന്നത്.മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ ഹോൾസെയിൽ പണിക്കൂലിയിൽ പുതിയ ട്രെൻഡഡ് ലൈറ്റ്വെയ്റ്റ് ആഭരണങ്ങളും ഒപ്പം അഞ്ചു പവൻ മുതൽ 100 പവൻ വരെയുള്ള ബ്രൈഡൽ സെറ്റുകളും പഴേരി ഗോൾഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് വെയിറ്റ് ഹോൾസെയിൽ ജ്വല്ലറിയായ പഴേരി ഗോൾഡ് ആന്റ് ഡയമണ്ട്‌സ് തൊടുപുഴ ഷോറൂം ഉദ്ഘാടന ദിവസത്തിലും തുടർന്നുള്ള രണ്ടാഴ്ചക്കാലവും ആകർഷകമായ സമ്മാന പദ്ധതികളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആവിഷ്‌കരിച്ചിട്ടുണ്ട്.
മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പഴേരി ഗോൾഡിന്റെ മൂന്നാമത് ഷോറൂമാണ് തൊടുപുഴയിലേത്. ഈരാട്ടുപേട്ട, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനമാരംഭിക്കും.
പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽകരിം പഴേരി, ഡയറക്ടർമാരായ അബ്ബാസ് മാസ്റ്റർ പഴേരി, ബിനീഷ് പി, നിസാർ പഴേരി, സി എഫ് ഒ ബിജുകുമാർ, നിഷാന്ത് അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ നിഷാന്ത് തോമസ്, അബ്ദുൾ റഹിം പഴേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.