
അടിമാലി: എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയനിൽ മഹാകവി കുമാരനാശാന്റെ 100-ാം സ്മൃതി ദിനാചരണവും പോഷക സംഘടനകളുടെ സംയുക്ത യോഗവും നടത്തി. യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗം യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ദീപു വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൻ പ്രസ്സന്ന കുഞ്ഞുമോൻ, കൺവീനർ സുനിതാ ബാബുരാജ്, സൈബർസേന ചെയർമാൻ അനന്ദവിഷ്ണു, കൺവീനർ സ്വപ്ന നോബി തുടങ്ങിയവർപ്രസംഗിച്ചു.