
കട്ടപ്പന: മഹാകവി കുമാരനാശാന്റെ ഇതിഹാസ തുല്യമായ പ്രവർത്തനങ്ങളും കാവ്യങ്ങളും പ്രസംഗങ്ങളും എല്ലാം കാലതിവർത്തിയായി നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സൂര്യതേജസായി നിലകൊള്ളുന്നുവെന്ന് എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. . മാറ്റത്തിന്റെ ശംഖനാഥമായിരുന്നു അദേഹത്തിന്റെ കവിതകൾ.കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക ജീവിതത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതരത്തിൽ ഒരു പുതിയ സാമൂഹിക സംവിധാനം ആവിഷ്‌കരിക്കുന്നതിന് ശ്രീനാരായണഗുരുദേവന്റെ അദ്ധ്യാൽമികത ഉൾകൊണ്ടുകൊണ്ടുള്ള മനുഷ്യസ്‌നേഹപരമായ പ്രവർത്തനങ്ങളാണ് ആശാൻ നടത്തിയിട്ടുള്ളത് എന്നും അദേഹം പറഞ്ഞു. .മലനാട് യൂണിയൻ കട്ടപ്പനയിൽ നടത്തിയ മഹാകവിയുടെ ചരമശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ,യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ: പി.ആർ മുരളീധരൻ, ഡയറക്ടർ ബോർഡ് മെമ്പർ . ഷാജി പുള്ളോലിൽ, കൗൺസിലർമാരായ മനോജ് ആപ്പാന്താനം, കെ.കെ രാജേഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി ലതാ സുരേഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, സൈബർസേന യൂണിയൻ ചെയർമാൻ അരുൺകുമാർ പി, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ജയമോൾ സുകു, എന്നിവർ സംസാരിച്ചു. അനുസ്മരണ പ്രഭാഷണം, പുഷ്പാർച്ചന, കവിതാപാരായണം എന്നിവ നടന്നു. പരിപാടികൾക്ക് യൂത്ത്മൂവ്‌മെന്റ് യൂണിയൻ, വനിതാസംഘം യൂണിയൻ എന്നിവർ നേതൃത്വം നല്കി.