
ഇടവെട്ടി:പഞ്ചായത്തിൽ ആധുനിക പൊതുശ്മശാനം യാഥാർത്യമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സമുദായസംഘടന കൂട്ടായ്മ രൂപീകരിച്ച ആക്ഷൻകൗൺസിലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പടിക്കലേക്ക് മാർച്ചും,ധർണ്ണയും നടത്തി. സമരം ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ചെയർമാൻ എം.കെ.നാരായണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് കണ്ണൻ, ഇടവെട്ടി എൻ.എസ്.എസ് കരയോഗം ഭാരവാഹികളായ ശശി ആറ്റുപുറത്ത്,സുനിൽ കെ.മേനോൻ, കേരള വെള്ളാള മഹാസഭ അംഗങ്ങളായ ബാബുരാജ് തെങ്ങനാൽ,വേണു, കെ.പി.എം.എസ് ഭാരവാഹികളായ സി.സി.ശിവൻ,എം.കെ.പരമേശ്വരൻ,ഭാരതീയ വേലൻ സൊസൈറ്റി വനിതാ വിഭാഗം സംസ്ഥാന വൈ.പ്രസിഡന്റ് തിലകം സത്യനേശൻ, വീരശൈവ മഹാസഭ അംഗം ബിജു ചീങ്കല്ലേൽ,ഹിന്ദു ഐക്യവേദി നേതാക്കളായ പി.ജി ജയകൃഷ്ണൻ, ,റെജിമോൻ,കെ.ആർ.ദേവരാജൻ, സമരസമതി അംഗങ്ങളായ മോഹനൻ തേക്കുംകാട്ടിൽ,പ്രസാദ് എൻ.കെ., തുടങ്ങിയവർ സംസാരിച്ചു.