തൊടുപുഴ: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ തൊടുപുഴയിൽ നടത്തിയ 39ാം സംസ്ഥാന സമ്മേളനത്തിന്റെ കൂപ്പൻ നറുക്കെടുപ്പിന്റെ സമ്മാന വിതരണം നടത്തി. ഒന്നാം സമ്മാനർഹമായ ബുള്ളറ്റ് പെരിന്തൽമണ്ണ അബ്ദുൾ ഖാദറിന് നഗരസഭ ചെയർമാൻ സനീഷ്‌ജോർജ്ജ് താക്കോൽ നൽകി. സ്വാഗത സംഘം ചെയർമാൻ കെ എം മാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ സി ജോൺസൺ, ജനറൽ സെക്രട്ടറി ബിനോയി കള്ളാട്ട്കുഴി ,സെക്രട്ടറിമാരായ ജെയ്‌സൺ ഞൊങ്ങിണി, റോണി അഗസ്റ്റിൻ, സംസ്ഥാന കമ്മറ്റിയംഗം റോബിൻ എൻ വീസ് , ജില്ലാ സെക്രട്ടറി സെബാൻ ആതിര, ഖജാൻജി ബിജോ മങ്ങാട്ട്, എൻ ജെ വർഗീസ്, ലിൺസൻ രാഗം, ജിയോ ടോമി, സന്തോഷ് കമൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ടി .ജി ഷാജി സ്വാഗതവും സുനിൽ കളർ ഗേറ്റ് നന്ദിയും പറഞ്ഞു.