തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ  വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും 18 മുതൽ 25 വരെ നടക്കും. 18 ന് വൈകിട്ട് 7.15 നും 8.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.
18 ന് രാവിലെ ഗണപതി ഹോമം, വിശേഷാൽ ഗുരുപൂജ, വിശേഷാൽ സുബ്രഹ്മണ്യപൂജ, അഹസ്സ്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7.15 നും 8.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ്, 8.30 ന് ഭക്തിഗാന സുധ, പ്രസാദ ഊട്ട്.
19 ന് രാവിലെ വിശേഷാൽ ഉത്സവപൂജ, അഹസ്സ്, വൈകിട്ട് 7 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, 7.30 ന് ഭക്തിഗാനസുധ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.20 ന് രാവിലെ 10 ന് വിശേഷാൽ സുബ്രഹ്മണ്യപൂജ, അഹസ്സ്, വൈകിട്ട് 7 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, 7.30 ന് ഭക്തിഗാനസുധ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന് പ്രസാദ ഊട്ട്.
21 ന് രാവിലെ വിശേഷാൽ സുബ്രഹ്മണ്യപൂജ, 5.40 ന് ഭഗവതിസേവ, ലളിതസഹസ്ര നാമാർച്ചന, വൈകിട്ട് 7 ന്  ദീപാരാധന, 7.30 ന് സർപ്പപൂജ,അത്താഴപൂജ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, പ്രസാദ ഊട്ട്.22 ന് രാവിലെ  സുബ്രഹ്മണ്യപൂജ, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7 ന്  ദീപാരാധന, 8 ന് ഭരതനാട്യം, മോഹിനിയാട്ടം, തുടർന്ന് പ്രസാദഊട്ട്.23 ന് രാവിലെവിശേഷാൽ സുബ്രഹ്മണ്യപൂജ, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 7 ന് ദീപാരാധന,8 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, മഹാപ്രസാദ ഊട്ട്.24 ന് വൈകിട്ട് 5 ന് പകൽപ്പൂരം, 7 ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, മഹാപ്രസാദ ഊട്ട്, 8.30 ന് നൃത്തസന്ധ്യ.
25 ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും. രാവിലെ പതിവ് പൂജകൾ, 9 ന് ഗുരുദേവ കീർത്തന പാരായണം, സർവൈശ്വര്യ ഗുരുപുഷ്പാംഞ്ജലി, തുടർന്ന് പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പെടൽ, തിരിച്ചെഴുന്നള്ളിപ്പ്, ആറാട്ട് വഴിപാട് സദ്യ, 7.30 ന് ആറാട്ട് എതിരേൽപ്പ്, തുടർന്ന് കൊടിയിറക്ക്, കലശാഭിഷേകം, ആറാട്ട് സദ്യ.