കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശ്രീ നാരായണ ഹയർ സെക്കന്ററി സ്‌കൂൾ 42മത് വാർഷികവും യാത്ര അയപ്പും ശനിയാഴ്ച്ച നടക്കും രാവിലെ 10.30ന് സ്‌കൂൾ മാനേജർ ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും ജൂബിലി ആഘോഷങ്ങൾ ഡീൻ കുരിക്കോസ് എം പി നിർവഹിക്കും സ്‌കൂൾ പ്രിൻസിപ്പൽ ബൈജു എം പി സ്വാഗതവും ഗ്രാമ പഞ്ചായത്ത്​ പ്രിഡിഡന്റ് വക്കച്ചൻ വയലിൽ മുഖ്യ പ്രഭാഷണവും എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി ടി ഷിബു വിരമിക്കുന്ന ആദ്ധ്യാപകരെ ആദരിക്കും,. വാർഷിക ദിന സന്ദേശം പി ടി എ പ്രിസിഡന്റ് മനേഷ് കുടിക്കകത്ത് നൽകും. ഗ്രാമ പഞ്ചായത്ത്​ മെമ്പർ പ്രദീപ്​ എം എം,ചന്ദ്രൻ കുട്ടി (എസ് എൻ ഡി പി യോഗം കഞ്ഞിക്കുഴി ശാഖ ചെയർമാൻ), ദിനിൻ(കൺവീനർ), എസ് എൻ യൂ പി സ്‌കൂൾഹെഡ് മിട്രസ്സ് അപർണ,സേവിയർ തോമസ് (എസ് എൻ എച്ച്; എസ് അലൂമിനിഅസോസിയേഷൻ),കലേഷ് രാജു (പി ടി എ വൈസ് പ്രിസിഡന്റ്),മിനി ജെയിംസ് (എം പി ടി എ പ്രിസിഡന്റ് ) എന്നിവർ പ്രസംഗിക്കും. എസ് എൻ ഹൈ സ്‌കൂൾ ഹെഡ് മിട്രസ്സ് മിനി ഗംഗാധരൻ നന്ദി പറയും